അരിക്കുളത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റിയാസ് ഊട്ടേരി സി.പി.എമ്മിലേക്ക്; പൊതുസമ്മേളന വേദിയില്‍ സ്വീകരണം


അരിക്കുളം: അരിക്കുളത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റിയാസ് ഊട്ടേരി സി.പി.എമ്മില്‍ ചേര്‍ന്നു. ഇന്ന് ഊരള്ളൂരില്‍ നടന്ന അരിക്കുളം ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയില്‍വെച്ച് സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് താളൂര്‍ റിയാസിനെ പതാക നല്‍കി സ്വീകരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ നേതാവും പ്രവാസി മണ്ഡലം പ്രസിഡന്റുമായിരുന്നു.

ഊട്ടേരിയില്‍ നിന്ന് തുടങ്ങിയ റെഡ് വളണ്ടിയര്‍മാര്‍ച്ചോടെയാണ് പൊതുസമ്മേളന പരിപാടികള്‍ തുടങ്ങിയത്.
സഖാക്കള്‍ സീതാറാം യെച്ചൂരി കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം പാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു.

പ്രതിനിധി സമ്മേളനം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം സഖാവ് കെ. കുഞ്ഞമ്മത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ. ദാസന്‍, ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ആയ സി. അശ്വനിദേവ്, പി. ബാബുരാജ്, എല്‍.ജി ലിജീഷ് വി.എം ഉണ്ണി, എ.എം സുഗതന്‍ മാസ്റ്റര്‍, എസി ബാലകൃഷ്ണന്‍ അനുഷ പി.വി. എന്നിവര്‍ പങ്കെടുത്തു. 15 അംഗ ലോക്കല്‍ കമ്മിറ്റിയേയും സെക്രട്ടറിയായി ടി. താജുദ്ദീനെയും സമ്മേളനം ഐക്യകണ്‌ഠേനെ തെരഞ്ഞെടുത്തു.

Summary: arikkulam cpim local conference