‘കൊയിലാണ്ടിയില്‍ ഒരു അഡീഷണല്‍ ജില്ലാ കോടതി സ്ഥാപിക്കണം’; ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് കൊയിലാണ്ടി യൂണിറ്റ് സമ്മേളനം


കൊയിലാണ്ടി: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യം ഉള്ള, നീതിന്യായ രംഗത്ത് ഒട്ടേറെ മഹാരഥന്മാരെ സംഭാവന ചെയ്ത കൊയിലാണ്ടി താലൂക്കിന്റെ ശിരാകേന്ദ്രമായ കൊയിലാണ്ടിയില്‍ ഒരു അഡീഷണല്‍ ജില്ലാ കോടതി സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

യോഗം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എ.ഇ മാത്യു ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പി.ടി ഉമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് എം. ബിന്ദു സ്വാഗതം പറഞ്ഞു. യോഗത്തില്‍ അഭിഭാഷകരായ കെ. വിജയന്‍, എം. സതീഷ് കുമാര്‍, അഡ്വക്കേറ്റ് രുക്‌സാന, എം. മുസ്തഫ, പി. പ്രഭാകരന്‍, വി.പി. വിനോദ്, വിജി, ബിജി, സുമന്‍ലാല്‍, എം. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.