വാശിയേറിയ മത്സരങ്ങള്‍ അവസാനിച്ചു; മേലടി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേളയ്ക്ക് സമാപനം


കീഴരിയൂര്‍: മേലടി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേള സമാപിച്ചു. ശ്രീ വാസുദേവാശ്രമം ഗവ ഹൈസ്‌കൂള്‍ നടുവത്തൂര്‍, നമ്പ്രത്ത്കര യു.പി എന്നീ വിദ്യാലയങ്ങളില്‍ വെച്ചായിരുന്നു പരിപാടി. സമാപന സമ്മേളനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമല്‍ സരാഗ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസന്ന പി മുഖ്യാതിഥിയായി. ആശംസകള്‍ അര്‍പ്പിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, മേലടി എ.ഇ.ഒ ഹസീസ് പി. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ അമ്പിളി, ബിആര്‍സി ട്രെയ്‌നര്‍ അനീഷ് പി. , പിടിഎ പ്രസിഡണ്ട് ടി.ഇ ബാബു, എം.പി.ടി.എ പ്രസിഡന്റുമാരായ ഉമൈബാനു, മിനി എം.എം എന്നിവര്‍ സംസാരിച്ചു. ഹൈസ്‌കൂള്‍ എച്ച്.എം അജിത സി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രജിത്ത് ടി.കെ നന്ദിയും രേഖപ്പെടുത്തി ചടങ്ങില്‍ വിവിധ മേളകളില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ വിദ്യാലയങ്ങള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

മത്സര ഫലങ്ങള്‍ ഇങ്ങനെ

ഐ.ടി മേളയില്‍ ഒന്നാം സ്ഥാനം കീഴൂര്‍ എയുപി സ്‌കൂള്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയൂര്‍ മൂന്നാം സ്ഥാനം ജിയുപിഎസ് കീഴൂരും നേടി.ഹൈസ്‌കൂള്‍ വിഭാഗം ഐടി മേള ഒന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയൂര്‍ രണ്ടാം സ്ഥാനം സി.കെ.ജി.എച്ച്.എസ് ചിങ്ങപുരം മൂന്നാം സ്ഥാനം ബി.ടി.എം.എച്ച്.എസ് തുറയൂറും നേടി.

ഐടി മേള ഹയര്‍ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയ്യൂരും രണ്ടാം സ്ഥാനം ജിഎച്ച്എസ് ആവള, മൂന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് പയ്യോളി, ഗണിതശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം ഒന്നാം സ്ഥാനം ചെറുവണ്ണൂര്‍ എല്‍ പി സ്‌കൂളും രണ്ടാം സ്ഥാനം എസ്എന്‍ ബിഎംജിയു.പി എസ് മേലടി, മൂന്നാം സ്ഥാനം സേക്രട്ട് ഹേര്‍ട്ട് സ്‌കൂള്‍ പയ്യോളിയും നേടി. യുപി വിഭാഗം ഗണിതശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം കെ.ജി.എം.എസ് കോഴുക്കല്ലൂര്‍ രണ്ടാം സ്ഥാനം തൃക്കോട്ടൂര്‍ യു പി സ്‌കൂള്‍ മൂന്നാം സ്ഥാനം കീഴൂര്‍ യുപി സ്‌കൂളും നേടി.

എച്ച്.എസ് വിഭാഗം ഗണിതശാസ്ത്രമേളയില്‍ ജിവിഎച്ച്എസ്എസ് പയ്യോളി ഒന്നാം സ്ഥാനവും ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ രണ്ടാം സ്ഥാനവും ബിടിഎംഎച്ച്എസ് തുറയൂര്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗം ഗണിതശാസ്ത്രമേളയില്‍ ജിഎച്ച്എസ് ആവള ഒന്നാം സ്ഥാനവും ബി.ടി.എം.എച്ച്.എസ്.എസ് തുറയൂര്‍ രണ്ടാം സ്ഥാനവും ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ മൂന്നാം സ്ഥാനവും നേടി.


സയന്‍സ് മേള എല്‍ പി വിഭാഗം ഒന്നാം സ്ഥാനം ചെറുവണ്ണൂര്‍ എല്‍പിഎസ് രണ്ടാം സ്ഥാനം വീരവഞ്ചേരി എല്‍പി സ്‌കൂളും മൂന്നാം സ്ഥാനം ഗവണ്‍മെന്റ് മാപ്പിള ആവള സ്‌കൂളും നേടി.യുപി വിഭാഗം സയന്‍സ് മേളയില്‍ വിമംഗലം യുപി സ്‌കൂള്‍ ഒന്നാം സ്ഥാനവും ബിഎം യുപി സ്‌കൂള്‍ രണ്ടാം സ്ഥാനവും സികെജിഎംഎച്ച്എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം സയന്‍സ് മേളയില്‍ സികെജി ചിങ്ങപുരം ഒന്നാം സ്ഥാനവും ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ രണ്ടാം സ്ഥാനവും ജിവിഎച്ച്എസ്എസ് പയ്യോളി മൂന്നാം സ്ഥാനവും നേടി.

ഹയര്‍സെക്കന്‍ഡറി വിഭാഗം സയന്‍സ് മേളയില്‍ ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ ഒന്നാംസ്ഥാനം ജിവിഎച്ച്എസ്എസ് പയ്യോളി രണ്ടാം സ്ഥാനം സികെജിഎം എച്ച്എസ്എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി. സോഷ്യല്‍ സയന്‍സ് എല്‍പി വിഭാഗം ഒന്നാം സ്ഥാനം വെണ്ണറോട് എല്‍പി സ്‌കൂള്‍ രണ്ടാം സ്ഥാനം വീരവഞ്ചേരി എല്‍പി സ്‌കൂള്‍ മൂന്നാം സ്ഥാനം വിഎംയുപി സ്‌കൂള്‍ ‘.സോഷ്യല്‍ സയന്‍സ് യുപി വിഭാഗം ജിഎച്ച്എസ് ചെറുവണ്ണൂര്‍ ഒന്നാംസ്ഥാനം, യുപി സ്‌കൂള്‍ രണ്ടാംസ്ഥാനം ജിയുപിഎസ് തുറയൂര്‍ മൂന്നാംസ്ഥാനം,സോഷ്യല്‍ സയന്‍സ് ഹൈസ്‌കൂള്‍ വിഭാഗം ജിവിഎച്ച്എസ്എസ് പയ്യോളി ഒന്നാംസ്ഥാനം സി കെ ജി എം എച്ച്എസ്എസ് ചിങ്ങപുരം രണ്ടാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സോഷ്യല്‍ സയന്‍സ് ഹയര്‍സെക്കണ്ടറി വിഭാഗം ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ ഒന്നാം സ്ഥാനം ടിഎസ്ജിവിഎച്ച്എസ്എസ് പയ്യോളി രണ്ടാംസ്ഥാനം സികെജിഎംഎച്ച്എസ്എസ് ചിങ്ങപുരം മൂന്നാംസ്ഥാനം., പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍പി വിഭാഗം ഓവറോള്‍ ഒന്നാം സ്ഥാനം ചെറുവണ്ണൂര്‍ എല്‍ പി രണ്ടാം സ്ഥാനം കിഴൂര്‍ എയുപി സ്‌കൂള്‍ മൂന്നാംസ്ഥാനം ജെംസ് എല്‍ പിഎസ് പയ്യോളി അങ്ങാടിയും നേടി.


പ്രവര്‍ത്തി പരിചയമേള യുപി വിഭാഗം ജിയുപിഎസ് തുറയൂര്‍ ഒന്നാംസ്ഥാനം കെജിഎംഎസ് കൊഴുക്കല്ലൂര്‍ രണ്ടാം സ്ഥാനം തൃക്കോട്ടൂര്‍ എയുപി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. പ്രവൃത്തി പരിചയമേള ഹൈസ്‌കൂള്‍ വിഭാഗം ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ ടിഎസ്ജിവിഎച്ച്എസ്എസ് പയ്യോളി രണ്ടാം സ്ഥാനം, ജിഎച്ച്എസ്എസ് ചെറുവണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. പ്രവര്‍ത്തിപരിചയമേള ഹയര്‍ സെക്കന്‍ഡറി വിഭാഗം ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ ഒന്നാം സ്ഥാനം ടി.എസ് ജി.വി എച്ച്.എസ് എസ്പയ്യോളി രണ്ടാം സ്ഥാനം, ബിടിഎം ഹൈസ്‌കൂള്‍ തുറയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.