പുതിയ കൃഷി പദ്ധതികളുമായി തിക്കോടി പഞ്ചായത്ത്; ആറ് ഏക്കറില്‍ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ ചേര്‍ന്ന് നടത്തുന്ന മധുരം നിലക്കടല കൃഷിയ്ക്ക് തുടക്കമായി
തിക്കോടി: നിലക്കടല കൃഷിയ്ക്ക് തുടക്കമിട്ട് തിക്കോടി ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ സി.ഡി.എസും കൃഷിഭവനും സംയുക്തമായാണ് മധുരം നിലക്കടല കൃഷിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. തിക്കോടിയിലെ 10 ജെ.എല്‍.ജിയിലെ 50 പേര് ചേര്‍ന്ന് 6.50 ഏക്കര്‍ സ്ഥലത്താണ് നിലക്കടല കൃഷി ചെയ്യുന്നത്.
തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പുഷ്പ പി.കെ യ്ക്ക് വിത്തുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന് കുയ്യണ്ടി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രനില സത്യന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്. വിശ്വന്, വാര്‍ഡ് മെമ്പര്‍മാരായ എന്‍ എം.ടി അബ്ദുള്ള കുട്ടി, ബിനു കരോളി, വിബിത ബൈജു, ദിബിഷ, ഷീബ പുല്പാണ്ടി, കൃഷി ഓഫീസര്‍ അഞ്ജന രാജേന്ദ്രന്, ശ്രീരാജ്, അഗ്രി സി.ആര് പി ഷാഹിദ എന്നിവര്‍ പങ്കെടുത്തു.