‘വഖഫ് ഭേദഗതി ബില്ല് കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡാലോചന’; വഖഫ് സംരക്ഷണ കണ്‍വെന്‍ഷനുമായി ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റി
കാപ്പാട്: ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റി വഖഫ് സംരക്ഷണ കണ്വെന്ഷന് സംഘടിപ്പിച്ചു. വഖഫ് നിയമ ഭേദഗതി ബില്ല്കൊണ്ട് വന്നത് വഖഫ് നിയമം ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും കരുതി യിരിക്കണമെന്നും ഹൈക്കോടതി അഭിഭാഷകന് എം മുഹമ്മദ് ഷാഫി പറഞ്ഞു. കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു നല്കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും യോഗത്തില്‍ പറഞ്ഞു. ഇതിനെതിരെ മഹല്ലുകളില്‍ നടത്തിയ ജനകീയ ഒപ്പ് ശേഖരണം യോഗത്തില്‍ എല്പിച്ചു.
കോ-ഓഡിനേഷന്‍ ചെയര്മാന് എ.പി.പി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
എസ്.കെ അബുബക്കര്‍ ബാഖവി, ഉമ്മര്‍ നടമ്മല്‍, കെ.കെ മുഹമ്മദ്, പി.കെ ഇമ്പിച്ചി അഹമ്മദ്, ടി.ടി മൊയ്തീന് കോയ, വി.വി ഷമീര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എം.പി മൊയ്തീന് കോയ സ്വാഗതവും സാദിഖ് അവീര്‍ നന്ദിയും പറഞ്ഞു.