അടിവാരത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു; അപകടം തോട്ടില്‍ അലക്കുന്നതിനിടയില്‍
താമരശ്ശേരി: പുതുപ്പാടി അടിവാരം പൊട്ടിക്കൈയില്‍ മലവെള്ളപ്പാച്ചിലില്‍പെട്ട് യുവതി മരിച്ചു. കിളിയന്‍ കോടന്‍ മുഹമ്മദിന്റെ ഭാര്യ സജ്‌നയാണ് (37)മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. പൊട്ടി കയ്യില്‍ പുഴയ്ക്ക് സമീപം തോട്ടില്‍ അലക്കിക്കൊണ്ടിരിക്കെയായിരുന്നു അപകടം. പെട്ടെന്ന് ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സ്ത്രീകളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തിരച്ചില്‍ നടത്തുന്നതിനിടെ മൂന്ന് കി.മീറ്റര്‍ അകലെ കൈതപ്പൊയില്‍ രണ്ടാംകൈ ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തി. കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍കോളേജിലേക്ക് മാറ്റി.