മുസ്ലിം ലീഗ് പേരാമ്പ്ര ആറാം വാര്‍ഡ് മുന്‍ പ്രസിഡന്റ് ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു
പേരാമ്പ്ര: മുസ്ലിം ലീഗ് ആറാം വാര്‍ഡ് മുന്‍ പ്രസിഡണ്ടും, മത്സ്യ തൊഴിലാളി യൂനിയന്‍ എസ്.ടി.യു പേരാമ്പ്ര ടൗണ്‍ പ്രസിഡണ്ടുമായിരുന്ന മൊയോത്ത് ചാലില്വണ്ണത്തങ്കണ്ടി താമസിക്കും ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.
ഭാര്യ: കുഞ്ഞാമി. മക്കള്‍: അഷ്റഫ് (ദുബായ് ), സൗദ, റസാഖ് (കച്ചവടം മത്സ്യ മാര്‍ക്കറ്റ്). മരുമക്കള്‍: മുഹമ്മദ് കൂരാച്ചുണ്ട്, സുലൈഖ ക്രൂരാച്ചുണ്ട്, സീനത്ത് (പേരാമ്പ്ര). സഹോദരങ്ങള്‍: അബ്ദുള്ള ഹാജി,ആയിഷ സി.കെ.സി. ഇബ്രാഹിം, മൂസ്സ, അസൈനാര്‍, പരേതരായ പക്രന്, സൂപ്പി.
മയ്യിത്ത് നിസ്കാരം: രാത്രി 8 മണിക്ക് പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദില്‍. ഖബറടക്കം ചേനോളി ജുമാ മസ്ജിദില്‍ നടക്കും.