അതിമനോഹരമായ ചുറ്റുമതിലും ഗേറ്റും ഒരുങ്ങും; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ 75ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തി ഒക്ടോബര്‍ 25ന് തുടങ്ങും


കൊയിലാണ്ടി: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി കൂടുതല്‍ സുരക്ഷിതമാകും. സ്‌കൂള്‍ കെട്ടിടത്തിന് ചുറ്റുമായി സുരക്ഷിതമായ ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

പി.ഡബ്ല്യു.ഡി ബില്‍ഡിങ് വിഭാഗം മേല്‍നോട്ടം വഹിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത് യു.എല്‍.സി.സി ആണ്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഒരു കോടി 88ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയായിരിക്കുകയാണ്. കോമ്പൗണ്ട് വാളും ഗേറ്റും കൂടി വരുമ്പോള്‍ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും.