ഏജന്റ്മാരുടെ കമ്മീഷന്‍ വെട്ടിച്ചുരുക്കിയും മിനിമം പോളസി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി മാറ്റിയതിലും വ്യാപക പ്രതിഷേധം; കൊയിലാണ്ടിയില്‍ എല്‍.ഐസി ഏജന്റ്മാരുടെ സമരം 11ാം ദിവസത്തിലേയ്ക്ക്


കൊയിലാണ്ടി: ആള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്‍സ് ഫെഡറേഷന്‍ ദേശീയ കമ്മറ്റിയുടെ ആഹ്വാനപ്രകാരം കൊയിലാണ്ടി എല്‍ ഐ.സി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി എല്‍.ഐ.സി ഏജന്റ്മാര്‍. പഴയ പോളിസികള്‍ പിന്‍വലിച്ച് പുതിയ പോളിസികള്‍ ഇറക്കി ( റിഫൈലിംഗ്) ഏജന്റ്മാരുടെ കമ്മീഷന്‍ വെട്ടിച്ചുരുക്കിയും മിനിമം പോളസി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി മാറ്റിയതിലും പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്.


എല്‍.ഐ.സി സെന്‍ട്രല്‍ ഓഫീസില്‍ വെച്ച് നാളെ ഫെഡറേഷന്‍ അഖിലേന്ത്യ പ്രസിഡണ്ട് പ്രേമചന്ദ്രന്‍ എം.പി ഉപ്പെടെയുള്ള അഖിലേന്ത്യ നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഓഫീസിന്റെ പ്രവര്‍ത്തനം സ്തഭിപ്പിക്കുന്ന സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പ്രസ്താവിച്ചു.

ഫെഡറേഷന്‍ മുന്‍ ബ്രാഞ്ച് പ്രസിഡണ്ടും രാജീവ് ഗാന്ധി പഞ്ചായത്തീരാങ് സംഘടനയുടെ ജില്ലാ ചെയര്‍മാനുമായ സത്യനാഥന്‍ മാടഞ്ചേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പതിനൊന്ന് ദിവസത്തോളമായി എല്ലാ ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുന്നിലും സമരം നടന്നു വരികയാണ്.

ബ്രാഞ്ച്പ്രസിഡന്റ് പി.പി പ്രേമയുടെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണാ സമരത്തില്‍ എം.എസ് സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍. ജി .രാജേഷ് ബാബു, മണി പുനത്തില്‍, വി.കെ ശശിധരന്‍, എന്‍. രാജന്‍, വി.ടി. സുരേന്ദ്രന്‍, എം സതീശന്‍ അനിത മഠത്തിക്കണ്ടി എന്നിവര്‍ സംസാരിച്ചു. സുധീഷ് കുമാര്‍ വി.പി, കെ. ദപ്രേമ, ത്യാഗരാജന്‍, കെ. പുഷ്പലത, രമ ചെറുകുറ്റി, കെ.രവീന്ദ്രന്‍, ഇ.കെ. വാസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.