നൊച്ചാട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ തേനീച്ച ആക്രമണം; ആറുപേര്‍ക്ക് കുത്തേറ്റു


നൊച്ചാട്: രയരോത്ത് മുക്കില്‍ തൊഴിലുറപ്പ് ജോലിയ്ക്കിടെ തൊഴിലാളികള്‍ക്ക് നേരെ തേനീച്ചയുടെ ആക്രണം. ഇന്ന് രാവിലെയായിരുന്നു സംഭവം. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കാരക്കണ്ടി ശങ്കരന്‍, ആര്‍കുന്നുമ്മല്‍ ബുഷ്‌റ, കണ്ണോത്ത് അനിത, വടക്കേചാലില്‍ സതി, ഞാണംകടവത്ത് കമല, വടക്കേമാവില്‍പടി ദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാരക്കണ്ടി ശങ്കരന്റെ വീട്ടിലായിരുന്നു തൊഴിലുറപ്പ് ജോലി. പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കെ തേനീച്ച ആക്രമിക്കാനെത്തിയതോടെ ഇവര്‍ വീടിനുള്ളിലേക്ക് കയറിയെങ്കിലും തേനീച്ച വീടിനകത്തുവന്നും ആക്രമണം തുടര്‍ന്നു. തേനീച്ചയുടെ കുത്തേറ്റ ചിലര്‍ പറമ്പില്‍ തളര്‍ന്നുവീണു. മറ്റുചിലര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ തേനീച്ചയും കൂടുകയായിരുന്നു. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

Summary: Bee attack on Nochad labourers