265 വളണ്ടിയര്‍മ്മാര്‍ മുന്നിട്ടിറങ്ങി, 8647 കുടുംബങ്ങളില്‍ സര്‍വ്വെ നടത്തി; സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ഡിജി കേരള പദ്ധതിയുടെ ഭാഗമായാണ് മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചത്. 265 വളണ്ടിയര്‍മാരാണ് സര്‍വ്വെയ്ക്കായി പ്രവര്‍ത്തിച്ചത്.
8647 കുടുംബങ്ങളെ സര്‍വ്വെ ചെയ്തതില്‍ 3347 പഠിതാക്കളെയാണ് കണ്ടെത്തിയത്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളാണ് സര്‍വ്വെ-പരിശീലനം എന്നിവ നടത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപനം നടത്തി.
വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.മോഹനന്‍,എം.പി.അഖില , വാര്‍ഡ് മെമ്പര്‍ പപ്പന്‍ മൂടാടി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, അസിസ്റ്റന്റ് സെക്രട്ടറി ടി. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതം പറഞ്ഞു.
Summary: Moodadi Gram Panchayat has achieved complete digital literacy