35-ന്റെ നിറവിൽ പുളിയഞ്ചേരി കെ.ടി.എസ് വായനശാല; വാർഷികാഘോഷം സംഘടിപ്പിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കെ. ടി.എസ് വായനശാല 35 ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയോടുബന്ധിച്ച് കെ.ടി ശ്രീധരൻ അനുസ്മരണ പ്രഭാഷണവും ഗ്രന്ഥശാല ദിനാചരവും സംഘടിപ്പിച്ചു. പരിപാടി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു.

കെ.ടി. സിനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.രതീഷ് അധ്യക്ഷനായി. മുൻ എം.എൽ.എ കെ ദാസൻ, ഗ്രന്ഥാശാല നേതൃ സമിതി കൺവീനർ വി രമേശൻ മാസ്റ്റർ, വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി, കെ.ടി സിജേഷ് എന്നിവർ സംസാരിച്ചു.

സ്റ്റേറ്റ് കിക് ബോക്സിങ്ങ് ചാമ്പ്യൻ അകാശ് കെ കെ, ഡിസ്ട്രിക് ബോഡി ബിൽഡിങ് ചാമ്പ്യൻ വിജേഷ് എ, ഓട്ടോ തൊഴിലാളിയായി അഞ്ച് പതിറ്റാണ്ട് പുർത്തിയാക്കുന്ന കുറൂളിത്താഴ കുഞ്ഞാമു എന്നിവർക്ക് കെ.ടി.എസിന്റെ സ്നേഹാദരം നൽകി. പരിപാടിയോടനുബന്ധിച്ച് എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ഓണാഘോഷ മത്സര വിജയി കൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ കെെമാറി.