ലഹരിക്കെതിരെ നാടിനായി, നാളെക്കായി, ഒന്നിക്കാം; മേപ്പയൂരില്‍ സംഘാടകസമിതിയായി


മേപ്പയ്യൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 20ലക്ഷം പേർ അണിനിരക്കുന്ന ‘നാടിനായ്, നാളെക്കായ്, ഒന്നിക്കാം’ പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് മേപ്പയ്യൂർ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൻ പ്രസിഡണ്ട് കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കോ- ഓഡിനേറ്റർ സ്നേഹ അമ്മാറത്ത് പരിപാടി വിശദീകരിച്ചു. വി.സുനിൽ, ശ്രീനിലയം വിജയൻ, ആർ.വി അബ്ദുറഹിമാൻ, ബാബു കൊളക്കണ്ടി, ശിവദാസൻ ശിവപുരി, സി.എം ബാബു, ടി.സി ജിനി എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ്‌ സെക്രട്ടറി വി.വി പ്രവീൺ സ്വാഗതവും വുമൺ ഫസിലേറ്റർ അനുശ്രീ ദാസ് നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ (ചെയർമാൻ), ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലുർ (ജനറൽ കൺ വീനർ), സെക്രട്ടറി കെ.പി അനിൽ കുമാർ (കോ ഓഡിനേറ്റർ)എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപികരിച്ചു.