വീട്ടിലേക്കെന്ന് പറഞ്ഞു കോളേജില്‍ നിന്ന് പോയി; കൊയിലാണ്ടി കൊല്ലത്തു നിന്ന് പോയ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം തമീമുല്‍ അന്‍സാരി ദഅവ കോളേജിലെ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. വയനാട് സ്വദേശി പുറമടത്തില്‍ ആഷിദ് (18) നെ ആണ് കാണാതായത്. ഫെബ്രുവരി ഒമ്പതാം തിയ്യതി വൈകുന്നേരം ആറ് മണിക്ക് വയനാട്ടിലെ വീട്ടിലേക്ക് പോവുകയാണ് പറഞ്ഞാണ് ആഷിദ് കോളേജില്‍ നിന്ന് പോയത്. എന്നാല്‍ കുട്ടി ഇതുവരെ കോളേജിലോ വീട്ടിലോ എത്തിയിട്ടില്ല.

രക്ഷിതാക്കളുടെ പരാതിയില്‍ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താനായുള്ള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.