മേപ്പയ്യൂരില്‍ ക്യാപെയിന്‍ സംഘടിപ്പിച്ച് ഐ.എസ്.എം


മേപ്പയൂര്‍: ‘മതം ധാര്‍മികതയുടെ ജീവന്‍’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം ക്യാപെയ്ന്‍ സംഘടിപ്പിച്ചു. മേപ്പയ്യൂരില്‍ നടന്ന കോഴിക്കോട് നോര്‍ത്ത് ജില്ലാ ക്യാപെയിന്‍ കെ.എന്‍.എം ജില്ലാ സെക്രട്ടറി കാസിം മാസ്റ്റര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. മതനിരാസം ധാര്‍മിക ച്യുതിയെ വളര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ നൗഷാദ് കാക്കവയല്‍ മുഖ്യ പ്രഭാഷണം നടത്തി. ഷാനവാസ് പേരാമ്പ്ര, അദീബ് പൂനൂര്‍, ജലീല്‍ കീഴൂര്‍, സൈഫുദ്ധീന്‍ കുറ്റ്യാടി, റഷീദ് മാസ്റ്റര്‍, അരീഫ ജലീല്‍, ഹന്ന ഉനൈസ് തുടങ്ങിയവര്‍ സംസാരിച്ചു.