മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശി പിടിയില്‍; പ്രതിയില്‍ നിന്ന് എക്സൈസ് പിടികൂടിയത് 19 മദ്യക്കുപ്പികള്‍


വടകര: മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പൊന്മേരി ചേരിക്കാട്ടില്‍ പൊയില്‍ ബാലകൃഷ്ണനെയാണ് (57) വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.പി.രാമചന്ദ്രനും സംഘവും ചേര്‍ന്നു പിടികൂടിയത്.

വില്യാപ്പള്ളി-കല്ലേരി റോഡില്‍ പൊന്മേരിയില്‍ നിന്നാണ് പ്രതി എക്സൈസിന്റെ വലയിലായത്. 180 മില്ലിലിറ്ററിന്റെ 19 വിദേശ മദ്യക്കുപ്പികള്‍ ഇയാളില്‍  നിന്ന് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസര്‍ സി.കെ.ജയപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനോദ് കോളയാട് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.