പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുടെയും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെയും സംയുക്ത പരിശോധന; നെടുമ്പൊയില്‍ ഭാഗത്ത് ധര്‍മ്മംകുന്ന് മലയില്‍ പ്രവര്‍ത്തിച്ച വന്‍ വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തി


പേരാമ്പ്ര: എക്‌സൈസ് സംഘം വന്‍ വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തി. പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിലാണ് കൊയിലാണ്ടി റെയിഞ്ചിലെ കീഴരിയൂര്‍ വില്ലേജില്‍ നെടുമ്പൊയില്‍ ഭാഗത്ത് ധര്‍മ്മംകുന്ന് മലയില്‍ പ്രവര്‍ത്തിച്ച വന്‍ വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തിയത്.

ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ട 700 ലിറ്റര്‍ വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്തു സംഭവത്തില്‍ അബ്കാരി നിയമ പ്രകാരം കേസ്സെടുത്തു.

വ്യാജവാറ്റു നടത്തുന്നതിനായി ഉപയോഗിക്കുന്ന വാറ്റ് സെറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും എക്സൈസ് പാര്‍ട്ടി മലയില്‍ നിന്നും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. വാറ്റുകേന്ദ്രത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫീസര്‍ പി.കെ സബീറലി, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ വി പ്രജിത്ത്, ഗേഡ് പി.ഒ. ജയരാജ്, സി.ഇ.ഒമാരായ രാജീവന്‍, നൈജീഷ് എന്നിവര്‍ പങ്കെടുത്തു.