നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോന സന്തോഷിനെ അനുമോദിച്ച് പ്രവാസി കാരയാട് കൂട്ടായ്മ


കാരയാട്: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരിക്ഷയിൽ ഉന്നത വിജയം നേടിയ സോന സന്തോഷിന് അഭിനന്ദവുമായി കാരയാട് പ്രവാസി കൂട്ടായ്മ.

ജോയിന്റ് സെക്രട്ടറി ജലീൽ കുനിക്കാട്ട് സോനയ്ക്ക് ഉപഹാരം നൽകി. ചടങ്ങിൽ നവീൻ ചാത്തോത്ത്, മുജു കാരയാട്, അബ്ദുൽ സലാം ചാത്തോത്ത്‌, മുനീർ കുറ്റിക്കണ്ടി എന്നിവർ പങ്കെടുത്തു.

കാരയാട് എക്കാട്ടൂർ പള്ളിയിൽ മീത്തൽ സന്തോഷിന്റേയും സിന്ധുവിന്റെയും മകളാണ് സോന. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സോനയ്ക്ക് എം.ബി ബി.എസ്സിന് പ്രവേശനം ലഭിച്ചു.