‘തൊഴിലുറപ്പു പദ്ധതിയെ തകർക്കുന്ന നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം’; മേപ്പയ്യൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് തൊഴിലുറപ്പു തൊഴിലാളികൾ


മേപ്പയ്യൂർ: തൊഴിലുറപ്പു പദ്ധതിയെ തച്ചുടക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ നടത്തുന്ന നടപടികളിൽ നിന്ന് ഉടൻ പിൻ തിരിയണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പു തൊഴിലാളികൾ പ്രതിഷേധ കൂട്ടായ്മ സ്ഘടിപ്പിച്ചു. മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ ആയിരക്കണക്കിന് തൊഴിലാളികളും, ജനപ്രതിനിധികളും അണിനിരന്നു.

ഓരോ വാർഡിൽ നിന്നു തൊഴിലാളികൾ ഒപ്പിട്ട നിവേദനം പ്രസിഡന്റ് കെ.ടി.രാജൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എൻ.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ സുനിൽ വടക്കയിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തം​ഗങ്ങളായ ശ്രീനിലയം വിജയൻ, ഇ.കെ.റാബിയ, പി.പ്രശാന്ത്, സറീന ഓളോറ, മേററുമാരുടെ പ്രതിനിധി എയം. സുധ എന്നിവർ സംസാരിച്ചു.

Summary: ‘The central government should withdraw from actions that undermine the employment guarantee scheme’; Protest group of guaranteed workers in Mepayyur