തടി കുറയ്ക്കാനായി നട്‌സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ആഹാരം ഏതൊക്കെ സമയങ്ങളില്‍ കഴിക്കണം എന്നുള്ളതാണ്. ഏത് സമയത്ത് ഏത് ആഹാരം എത്ര അളവില്‍ കഴിക്കാം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ കൃത്യമായ സമയ ക്രമം പാലിച്ചാല്‍ മാത്രമേ തടിയും വയറുമെല്ലാം വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.

അതുപോലെ, രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിലും നല്ലപോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും അനിവാര്യം തന്നെ. രാത്രി നമ്മള്‍ എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരികും നമ്മളുടെ ശരീരഭാരം. അതിനാല്‍, രാത്രിയില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

നട്സ്

നട്സ് കഴിക്കുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരായാലും തടി കൂട്ടാന്‍ ശ്രമിക്കുന്നവരായാലും നട്സ് കഴിക്കാറുണ്ട്. എന്നാല്‍, രാത്രി സമയത്ത് നട്സ് കഴിക്കുന്നത് അത്ര നല്ലതല്ല. നട്സില്‍ കലോറി അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ രാത്രിയില്‍ നമ്മള്‍ കിടക്കുന്നതിന് മുന്‍പ് നട്സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നല്ലപോലെ എനര്‍ജി അടങ്ങിയിരിക്കുന്ന നട്സ് ആണ് കഴിക്കുന്നതെങ്കില്‍ ഇത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് പ്രധാന കാരണമാകുന്നു. ഇത് വയര്‍ കൂടുന്നതിനും തടി ഒട്ടും കുറയാതെ ഇരിക്കുന്നതിനും കാരണമാകും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ രണ്ടോ മൂന്നോ നട്സ് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഐസ്‌ക്രീം

രാത്രിയില്‍ ഐസ്‌ക്രീം ശരീരത്തിന് ഒട്ടും നല്ലതല്ല. ഇതില്‍ നല്ലപോലെ പഞ്ചസ്സാരയും കലോറിയും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിപരീത ഫലം നല്‍കും. ഐസ്‌ക്രീം മാത്രമല്ല, ഷേയ്ക്ക്, അതുപോലെ, കേക്ക്, എന്നിവയല്ലാം രാത്രിയില്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇവ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പെട്ടെന്ന് കൂട്ടുന്നതിന് ഒരു കാരണമാണ്.

ജ്യൂസ്

രാത്രിയില്‍ ജ്യൂസ് മാത്രം കഴിച്ച് ഡയറ്റ് എടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് ശരീരവണ്ണം കൂട്ടുകയാണ് ചെയ്യുന്നത്. രാത്രിയില്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലേയ്ക്ക് അമിതമായി മധുരം എത്തുന്നതിനും അതിലൂടെ പഞ്ചസ്സാരയുടെ അളവ് കൂടാനും കൊഴുപ്പ് കൂടാനും കാരണമാകുന്നു.

സാധാരണ പഴങ്ങളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് ജ്യൂസ് ആക്കുമ്പോള്‍ ഇതിലെ നാരുകളുടെ സാന്നിധ്യം ഇല്ലാതാകുന്നു. ഇത് ശരീരത്തിലേയ്ക്ക് വളരെ പെട്ടെന്ന് തന്നെ മധുരം എത്തുന്നതിനും ഇത് ഫാറ്റ് ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍, രാത്രികാലങ്ങളില്‍ ജ്യൂസ് കുടിക്കാതിരിക്കുന്നതാണ് നല്ലത്.

ചോക്ലേറ്റ്

ഐസ്‌ക്രീം പോലെ തന്നെ ചോക്ലേറ്റും രാത്രിയില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ബിസ്‌ക്കറ്റ് അല്ലെങ്കില്‍ ചോക്ലേറ്റ് അടങ്ങിയ മറ്റ് സാധനങ്ങളും പലഹാരങ്ങളും എത്ര കൊതി തോന്നിയാലും ഒഴിവാക്കുന്നത് നല്ലതാണ്.

ഫ്രെഞ്ച് ഫ്രൈ

ഫ്രെഞ്ച് ഫ്രൈസ് അതുപോലെ, പ്രോസസ്സ്ഡ് ഫുഡ് എന്നിവയെല്ലാം രാത്രിയില്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇവയെല്ലാം അമിത വണ്ണത്തിന് ഇടയാക്കും. അതിനാല്‍, രാത്രിയില്‍ പൊരിച്ചതും അതുപോലെ, പ്രോസസ്സ്ഡ് ആയിട്ടുള്ളതുമായ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. സോഫ്റ്റ് ഡ്രിങ്ക്സും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്.

summary: it is important to follow the schedule in the diet to lose body weight, health tips