കോഴിക്കോട് ബൈപ്പാസില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണമായ കാട്ടുപന്നിയെ കണ്ടെത്തി (വീഡിയോ കാണാം)


കോഴിക്കോട്: ദേശീയപാത ബൈപ്പാസില്‍ ഒരാളുടെ മരണത്തിന് കാരണമായ വാഹനാപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ബൈപ്പാസില്‍ തൊണ്ടയാടിനു സമീപം പാലാട്ടുകാവില്‍ വെച്ചാണ് പന്നിയെ കണ്ടെത്തിയത്.

അപകടം നടന്ന സമീപത്തായുള്ള കനാലില്‍ അവശനിലയില്‍ പന്നിയെ നാട്ടുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പന്നിയെ വെടിവെച്ചുകൊന്നു. ഇതിനിടെ വനംവകുപ്പ് ഷൂട്ടറെ പന്നി ആക്രമിക്കുകയും ചെയ്തു.

[wa]

പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് വാനും ലോറിയും കൂട്ടിയിടിച്ചാണ് ഒരാള്‍ മരിച്ചത്. ചേളന്നൂര്‍ സ്വദേശി സിദ്ദിഖാണ് മരിച്ചത്. പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടം.

കോഴിക്കോട് ബൈപ്പാസില്‍ കെ.ടി താഴത്തായിരുന്നു അപകടം നടന്നത്. ഓംനി വാനും ദോസ്ത് വണ്ടിയുമാണ് കൂട്ടി ഇടിച്ചത്. നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ദീഖ് ഉച്ചയോടെ മരിച്ചു.

സാരമായി പരിക്കേറ്റ കക്കോടി സ്വദേശികളായ കിഴക്കുംമുറി മനയിട്ടാം താഴെ ദൃശ്യന്‍ പ്രമോദ്(21), മൂരിക്കര വടക്കേതൊടി അനൂപ്, ചേളന്നൂര്‍ എന്‍ കെ നഗര്‍ അയരിക്കണ്ടി മനാഫ്(39) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിദ്ദിഖിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.

കോഴിക്കോട് ബൈപ്പാസില്‍ കെ.ടി താഴം ഭാഗത്ത് നേരത്തെയും കാട്ടുപന്നികളെ കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

വീഡിയോ കാണാം:

 

[wa]