‘കെ.പി.സി.സി പ്രസിഡന്റിന്റെ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി’; കുടുംബശ്രീ വായ്പ്പാ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ചെക്യാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി.കുമാരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി


നാദാപുരം: ചെക്യാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി.കുമാരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ സ്റ്റാഫാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് കൊട്ടിയൂര്‍ സ്വദേശിയില്‍ നിന്ന് പണം തട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കുമാരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നേരത്തേ കുടുംബശ്രീ വായ്പ്പാ തട്ടിപ്പ് കേസില്‍ കുമാരനെതിരെ പൊലീസ് കേസെടുത്തിരുന്നു.


Related News: ‘കെ.പി.സി.സി പ്രസിഡന്റിന്റെ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി’; കുടുംബശ്രീ വായ്പ്പാ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ചെക്യാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി.കുമാരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി


കൊട്ടിയൂര്‍ സ്വദേശിയില്‍ നിന്ന് കുമാരന്‍ പണം തട്ടിയെന്ന് കെ.പി.സി.സി പ്രസിഡന്റിന് നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കൂടാതെ കുമാരനെതിരെ വേറെയും ചില പരാതികള്‍ കെ.പി.സി.സി പ്രസിഡന്റിന് ലഭിച്ചിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറയുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെ അനിശ്ചിത കാലത്തേക്കാണ് ഇയാളെ പുറത്താക്കിയത്.

ചെക്യാട് പഞ്ചായത്തിലെ കുടുംബശ്രീ ജെ.എല്‍.ജി ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കുമാരനെ പ്രതി ചേര്‍ത്തതും നേരത്തേ വലിയ വിവാദമായിരുന്നു. ശക്തമായ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കുമാരന്‍ ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചത്.മുസ്ലിം ലീഗിന്റെ ശക്തമായ എതിര്‍പ്പ് കാരണം യു.ഡി.എഫ് യോഗ തീരുമാന പ്രകാരമാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ ഡി.സി.സി പ്രസിഡന്റ് കുമാരനോട് നിര്‍ദ്ദേശിച്ചത്.


Also Read: ചെക്യാട് വ്യാജരേഖകള്‍ നിര്‍മ്മിച്ച് കുടുംബശ്രീ ലോണ്‍ തട്ടിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ വളയം പൊലീസ് കേസെടുത്തു, പ്രതി ഒളിവില്‍


ഡി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ കുമാരന്‍ ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ് ഭാരവാഹിത്വവും രാജി വെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പണം തട്ടിപ്പിന്റെ പേരില്‍ കുമാരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.