കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ വലയുന്നു


പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുന്നു. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ പോകുന്ന കടുവ ബസിലെ ഡ്രൈവറെ കല്ലോട് കോളേജിലെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ബസ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

ബസ് പണിമുടക്ക് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പണിമുടക്ക് കണക്കിലെടുത്ത് പ്രദേശത്ത് കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസ് നടത്തുന്നുണ്ട്.