കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ നാളെയും സ്വകാര്യബസ്സുകള്‍ ഓടില്ല; ബസ് സമരം തുടരുന്നു


കൊയിലാണ്ടി: കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ ബസ് സമരം തുടരുന്നു. നാളെയും സ്വകാര്യബസ്സുകള്‍ ഓടില്ല എന്ന് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു. ഇന്ന് നടന്ന സൂചനാപണിമുടക്കിന് തുടര്‍ച്ചയായാണ് നാളത്തെ സമരം.

കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം. നാളെ നടക്കുന്ന ചര്‍ച്ചക്കു ശേഷമേ തുടര്‍ നടപടി ഉണ്ടാകൂ എന്ന് ബസ്സ് തൊഴിലാളികള്‍ പറഞ്ഞു.

ബസ്സ് നിർത്താത്തതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ വിദ്യാർത്ഥികൾ ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. കടുവ ബസ് ഡ്രൈവറിനാണ് മർദ്ധനമേറ്റത്. മൂരികുത്തി സ്വദേശി സാജിദനാണ് പരുക്കേറ്റത്. പരുക്കുകൾ തുടർന്ന് സാജിദ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.