കുറുവങ്ങാട് 22 കാരനായ ബിരുദ വിദ്യാർത്ഥി തിരുവോണം വീട്ടിൽ സുദേവ് എസ്. ദിനേശ് അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് തിരുവോണം വീട്ടിൽ സുദേവ് എസ്. ദിനേശ് അന്തരിച്ചു. ഇരുപത്തിരണ്ട് വയസ്സായിരുന്നു കൊരയങ്ങാട് തെരു പാലക്കീഴിൽ ദിനേശന്റെയും(റിട്ട: എസ്.ഐ.) സുചിത്രയുടെയും (അധ്യാപിക മുണ്ടോത്ത് ഗവ: യു പി.സ്കൂൾ) മകനാണ്.

മുക്കം മുഹമ്മദ്അബ്ദു റഹ്മാൻ ഓർഫനേജ് കോളെജ് ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ് സുദേവ്. ഒപ്പം കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. ലെ സെ പാക് ത്രോ കോച്ചായും പ്രവർത്തിക്കുകയായിരുന്നു.

സെപ്ക് ത്രോ,ജൂഡോ ,സെപ് കാത്രോ, മൽസരത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസി പ്രതിനിധീകരിച്ച് സംസ്ഥാന മൽസരത്തിൽ പങ്കെടുക്കുകയും നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ തലത്തിലും മത്സരിച്ചിട്ടുണ്ട്.സ്കൂൾ ടീമിലെഗോൾകീപ്പറുമായിരുന്നു.

സഞ്ചയനം ഞായറാഴ്ച.