കാഞ്ഞിലശേരി തെക്കെ നട പടിഞ്ഞാറെക്കണ്ടി താഴെ റോഡ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കാഞ്ഞിലശ്ശേരി തെക്കെ നട പടിഞ്ഞാറെക്കണ്ടി താഴെ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും അഞ്ചുലക്ഷത്തി മുപ്പതിനായിരം രൂപ ചെലവഴിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്.

വാര്‍ഡ് മെമ്പര്‍ സജിത ഷെറി അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു സോമന്‍, മുന്‍ മെമ്പര്‍ ഇ.അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ ശശിധരന്‍ ചെറൂര്‍ – വി.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു.