എസ്.ആര്‍.ബി.ടി.എം ഗവ. കോളേജ് 90-92 ബാച്ച് വാട്ട്‌സ് ആപ്പ് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികള്‍


കൊയിലാണ്ടി: എസ്.ആര്‍.ബി.ടി.എം ഗവ: കോളേജ് 90-92 ബാച്ച് വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായി ജനറല്‍ ബോഡി യോഗം ചേര്‍ന്നു. കൊല്ലത്തു ചേര്‍ന്ന യോഗത്തില്‍ ബാലചന്ദ്രന്‍ പള്ളിക്കര അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രമോദ് പള്ളിക്കര (ചെയര്‍മാന്‍),  സജ്‌ന കാട്ടില്‍ പീടിക (വൈസ് ചെയര്‍പേഴ്‌സന്‍),  ജ്യോതി കൊയിലാണ്ടി (കണ്‍വീനര്‍),  സിദ്ധിഖ് കാപ്പാട് (ജോ: കണ്‍വീനര്‍),  ശ്രീശന്‍ കാര്‍ത്തിക (ട്രഷറര്‍ ) എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി സിറാജ് കിനാലൂര്‍, ശിവ പ്രകാശ് പൂക്കാട്, രഞ്ജിത്ത് പൂക്കാട്, അഡ്വ: ബൈജു, രാജു കീഴൂര്‍, ബീന, ബിന്ദു ഭായ്, ഉഷ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ ശ്രീജിത്ത് സ്വാഗതവും ശ്രീശന്‍ കാര്‍ത്തിക നന്ദിയും പറഞ്ഞു.