ആശങ്ക ഉയർന്നു തന്നെ; ജില്ലയിൽ 4300ലധികം കോവിഡ് കേസുകൾ


 

കോഴിക്കോട്: ജില്ലയിലെ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു തന്നെ. ജില്ലയില്‍ ഇന്ന് 4,385 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,271 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 63 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർക്കും 16 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,296 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1, 567 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 24,233 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4,367 പേർ ഉൾപ്പടെ 25,994 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,25,528 പേർ നിരീക്ഷണം പൂർത്തിയാക്കി. 4,600 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ – 2,4233

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 227

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 59
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 19

സ്വകാര്യ ആശുപത്രികള്‍ – 461

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 19,080

[vote]