അധ്യാപിക, ദളിത്-വനിതാ ആക്റ്റിവിസത്തിന്റെ ശക്തമായ മുഖം, ശബമിമല ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാറിന്റെ ആക്രമണം നിരന്തരമായി നേരിടുന്നു; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ ബിന്ദു അമ്മിണി (വീഡിയോ)


ബിന്ദു അമ്മിണി എന്ന പേര് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ആ പേര് ചിലരുടെയെങ്കിലും നെറ്റി ചുളിപ്പിക്കുമെങ്കിലും പുരോഗമന ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ആവേശമാകുന്ന പേരാണ് അത്. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കനകദുര്‍ഗ എന്ന സുഹൃത്തിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി ചരിത്രം സൃഷ്ടിച്ച ബിന്ദു അമ്മിണിയുടെ തുടര്‍ന്നുള്ള ജീവിതം സംഘര്‍ഷഭരിതമായിരുന്നു.

നിരന്തരമായ ശാരീരിക ആക്രമണങ്ങളാണ് ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടായത്. ഹൈക്കോടതി ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം നിലനില്‍ക്കെ പോലും ആക്രമണം നടന്നു. കൊച്ചിയില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം ഉണ്ടായത്. സ്വകാര്യ ബസില്‍ വച്ച് അധിക്ഷേപിക്കപ്പെട്ടതും പൊയില്‍ക്കാവില്‍ വച്ച് ഓട്ടോറിക്ഷ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതുമെല്ലാം കഴിഞ്ഞ വര്‍ഷമാണ് ഉണ്ടായത്.

ബിന്ദു അമ്മിണിക്ക് നേരെ കോഴിക്കോട് ഉണ്ടായ ആക്രമണം:

പുതുവര്‍ഷത്തിലെ ആദ്യവാരം കോഴിക്കോട് ബീച്ചില്‍ വച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ അവസാനം ആക്രമണം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. എന്നാല്‍ എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച് തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകുകയാണ് ബിന്ദു അമ്മിണി. തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറാണെന്നാണ് ബിന്ദു അമ്മിണി ആരോപിക്കുന്നത്.

കൊയിലാണ്ടി കോടതിയിലെ അഭിഭാഷകയായ ബിന്ദു അമ്മിണി കോഴിക്കോട് ഗവ. ലോ കോളേജിലെ അധ്യാപിക കൂടിയാണ്. പത്തനംതിട്ടയാണ് ബിന്ദു അമ്മിണിയുടെ ജന്മനാട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ ബിന്ദു അമ്മിണി എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബിയും കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.എമ്മും നേടി. ഹരിഹരനാണ് ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ്.

കൊയിലാണ്ടിയുടെ വാർത്താ താരമായി ബിന്ദു അമ്മിണിയെ തെരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ. 

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….