അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമാകുമെന്ന് എം.പി എം.വി.ശ്രേയാംസ്‌കുമാര്‍ മൂടാടിയിൽ


കൊയിലാണ്ടി: ‘ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ദേശീയ രാഷ്ട്രീയ ഗതിവിഗതികളെ നിര്‍ണ്ണയിക്കുമെന്ന്’ എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ എം.പി. എല്‍.ജെ.ഡി മൂടാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ രജീഷ് മാണിക്കോത്ത് അദ്ധ്യക്ഷം വഹിച്ചു.

‘രാജ്യത്ത് ഹിന്ദു ഏകികരണത്തിനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബി.ജെ.പിയ്ക്കും മോഡി സര്‍ക്കാറിനുമെതിരെ ശ്കതമായ ഒരു പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസ്സിനാവുന്നില്ല. ഉത്തരേന്ത്യയിലടക്കമുളള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോഴും ദുര്‍ബ്ബലമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് കൂടുതല്‍ കുരുത്തും പ്രധാന്യവും കൈവന്നിരിക്കുകയാണ്. ഉത്തരേന്ത്യന്‍ നാടുകളില്‍ ദളിതുകളും പിന്നാക്കരും ഇപ്പോഴും ചൂഷണത്തിനും പീഡനങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റം ഇനിയും വന്നിട്ടില്ല’ ശ്രേയാംസ്‌കുമാര്‍ കൂട്ടിച്ചേർത്തു.

എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, കെ.കെ.കൃഷ്ണന്‍, എം.പി.അജിത, കെ.കെ.മധു, രജിലാല്‍ മാണിക്കോത്ത്, കെ.സുനിത, എ.വി.ബാലന്‍, ആര്‍.വി.ബാബു, എം.കെ.ലക്ഷ്മി, ടി.എം.ബാലകൃഷ്ണന്‍, പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.