ഹരിദാസിന്റെ കൊലപാതകം: മായിന്‍ കടപ്പുറത്ത് മത്സ്യ തൊഴിലാളി യൂണിയന്റെ പ്രതിഷേധ ജ്വാല


കൊയിലാണ്ടി: തലശ്ശേരി പുന്നോലിയില്‍ മത്സ്യ തൊഴിലാളി ഹരിദാസിനെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മത്സ്യ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മായിന്‍ കടപ്പുറത്ത് നടന്ന ഏരിയാതല പ്രതിഷേധം യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ടി.വി ദാമോധരന്‍ അധ്യക്ഷത വഹിച്ചു. എ.പി സുരേഷ് സ്വാഗതം പറഞ്ഞു. സി.എം.സുനിലേശന്‍, യു.കെ പവിത്രന്‍, സഫീര്‍ എന്നിവര്‍ സംസാരിച്ചു. കോരപ്പുഴയില്‍ നടന്ന പ്രതിഷേധ ജ്വാലക്ക് രാജന്‍, ഹരിദാസന്‍, രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.