വേളം പള്ളിയത്ത് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍


വേളം: വേളം പള്ളിയത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിയത്ത് മീത്തലെ കൂമുള്ളകണ്ടി ലിഥുന്‍ ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയോടെ ലിഥുനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പള്ളിയത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ എകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.

അച്ഛന്‍: സത്യന്‍, അമ്മ: ലീല, സഹോദരി: ലിന്‍സി.

മൃതദേഹം വടകര താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.