വിവാഹം കഴിഞ്ഞ് പത്താം നാൾ; ബാലുശ്ശേരിയിൽ ഭർതൃവീട്ടിൽ നവവധു മരിച്ച നിലയിൽ


ബാലുശ്ശേരി: ബാലുശ്ശേരിയിൽ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ. മാനിപുരം സ്വദേശിനി തേജോലക്ഷ്മിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലുശ്ശേരി ഇയ്യാടുള്ള ഈറോഡ് ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് പത്തു ദിവസം മാത്രമുള്ളപ്പോഴാണ് പതിനെട്ടു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒൻപതാം തീയതിയായിരുന്നു വിവാഹം. ബാലുശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രാവിലെ തേജോലക്ഷ്മിയെ അനക്കമില്ലാത്ത നിലയിൽ കണ്ടത്തിയതിനെ തുടർന്ന് ഭർത്താവ് തന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരെത്തി നിക്കുമ്പോഴും അനക്കമില്ലാത്ത സ്ഥിതിയിലായിരുന്നു.

തേജോലക്ഷ്മിയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിതികരിക്കാനായിട്ടില്ല. എന്നാൽ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്യുസ്റ്റ് നടപടി അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഉടനെ തന്നെ പോസ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

കൊടുവള്ളി മാനിപുരം കാവിൽ മുണ്ടേത്ത് പറമ്പത്ത് പരേതനായ സുനിലിന്റെ മകളാണ് തേജോലക്ഷ്മി.