‘മോദിജിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ സ്‌കീം പ്രകാരം കൊടുങ്ങല്ലൂരില്‍ കള്ളനോട്ടും മണിയൂരില്‍ ബോംബും ഉണ്ടാക്കി രാഷ്ട്രീയ സ്വയം ‘സജ്ജര്‍’ നാടിനെ അപകടത്തിലാക്കുകയാണ്’; ചെരണ്ടത്തൂരില്‍ സ്ഫോടനത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ


ചെരണ്ടത്തൂര്‍: ബുധനാഴ്ച ചെരണ്ടത്തൂരില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദ് വീടിന്റെ ടെറസിലില്‍ ബോബ് നിര്‍മ്മിക്കുന്നതിനിടയില്‍ സ്ഫോടനം നടന്നത്. അപകടത്തില്‍ ഗരുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തി തകര്‍ന്ന യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മോദിജിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ സ്‌കീം പ്രകാരം കൊടുങ്ങല്ലൂരില്‍ കള്ളനോട്ടും മണിയൂരില്‍ ബോംബും ഉണ്ടാക്കി രാഷ്ട്രീയ സ്വയം ‘സജ്ജര്‍’ നാടിനെ അപകടത്തിലാക്കുകയാണ് എന്നായിരുന്നു ഷാഫി പറമ്പില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പോലീസ് കൃത്യമായ നടപടി എടുക്കണമെന്നും അദ്ദേഹം കുറിച്ചു.

സ്ഫോടനത്തെ തുടര്‍ന്ന് പയ്യോളിയില്‍ നിന്നും വടകരയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തിനിടയാക്കിയത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് ബോംബ് നിര്‍മ്മിക്കുന്നതിനിടയിലെന്ന് ആക്ഷേപവുമുണ്ട്. സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് റൂറല്‍ എസ്.പി ശ്രീനിവാസ് വ്യക്തമാക്കി.

ഷാഫി പറമ്പില്‍ എം.എല്‍.എ യുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മോദിജിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ സ്‌കീം പ്രകാരം കൊടുങ്ങല്ലൂരില്‍ കള്ളനോട്ടും മണിയൂരില്‍ ബോംബും ഉണ്ടാക്കി രാഷ്ട്രീയ സ്വയം ‘സജ്ജര്‍’ നാടിനെ അപകടത്തിലാക്കുകയാണ്.

കഴിഞ്ഞ ദിവസം കണ്ണൂരിലും ബോംബ് നിര്‍മ്മാണത്തിനിടെ ആഖജ പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. ഇതൊന്നും ദീപാവലിക്ക് പൊട്ടിക്കാനുണ്ടാക്കുന്നതല്ല. മനുഷ്യനെതിരെ എറിയാന്‍ തന്നെയാണെന്ന് വ്യക്തമാണ്.അങ്ങേയറ്റം ഗൗരവതരമായി ഈ അപകടങ്ങളേ കാണണം. പണി മറക്കല്‍ ശീലമാക്കിയ പോലീസ് ഇതിലെങ്കിലും കൃത്യമായി നടപടി എടുക്കുവാന്‍ തയ്യാറാകണം.