ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്; ഉപകരണങ്ങൾ വിതരണം ചെയ്തു


കൊയിലാണ്ടി: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം ചെയ്തു. 14 ഐറ്റങ്ങളാണ് വിതരണം ചെയ്തത്. പൂക്കാട് എഫ് എഫ് ഹാളിൽ നടന്ന ചടങ്ങിൽ വിതരണോത്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ പി ബാബുരാജ് നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ഡി പി ഒ അനിത പി.പി പദ്ധതി വിശദീകരണം ചെയ്തു. എൻ.പി മൊയ്തീൻകോയ, സുധ കാപ്പിൽ, ബിന്ദു സോമൻ, മനത്താനത്ത് ഗോവിന്ദൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷിബശ്രീധരൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ കെ ആർ നന്ദിയും പ്രകടിപ്പിച്ചു.