പുറക്കാട് ചെറുകുന്നുമ്മല്‍ അര്‍ച്ചന അന്തരിച്ചു


കൊയിലാണ്ടി: പുറക്കാട് ചെറുകുന്നുമ്മല്‍ അര്‍ച്ചന അന്തരിച്ചു. 21 വയസായിരുന്നു. ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. അടയാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

മുചുകുന്ന് ഗവ. കോളേജില്‍ അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥിയായിരുന്നു അര്‍ച്ചന. അച്ഛന്‍: വാസു. അമ്മ: അമൃത. അഭി സഹോദരനാണ്.

സംസ്‌കാരം വൈകുന്നേരം മൂന്നുമണിക്ക് ചെന്നൈയില്‍ നടക്കും.