തൊട്ടില്‍പ്പാലത്ത് കാല്‍നടയാത്രക്കാരന് കാട്ടുതേനീച്ചയുടെ കുത്തേറ്റു; സാരമായി പരിക്കേറ്റ കോതോട് സ്വദേശി ആശുപത്രിയില്‍ 


കുറ്റ്യാടി: തൊട്ടില്‍പ്പാലത്ത് കാട്ടുതേനീച്ചയുടെ കുത്തേറ്റ് കാല്‍നടയാത്രക്കാരനായ കോതോട് ഹാജിയാര്‍ മുക്ക് സ്വദേശിക്ക് പരിക്കേറ്റു. അന്‍പത്തിയെട്ടുകാരനായ ഒ.ടി രാജനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകീട്ട് തൊട്ടില്‍പ്പാലത്ത് നിന്ന് മുള്ളന്‍കുന്ന് റോഡിലേക്ക് നടന്നു പോകുമ്പോഴാണ് കൂട്ടമായെത്തിയ തേനീച്ച രാജനെ ആക്രമിച്ചത്.

കഴിഞ്ഞ ബുധനാഴ്ച ഒടേരിപ്പൊയിലില്‍ കയ്യാല നിര്‍മിക്കുകയായിരുന്ന കുണ്ടുതോട് സ്വദേശികളായ ജെയിംസ്, ജിബിന്‍ എന്നിവര്‍ക്കും തേനിച്ചയുടെ കുത്തേറ്റിരുന്നു.