തെരുവുനായ ആക്രമണം തുടരുന്നു; വടകര താഴെഅങ്ങാടിയില്‍ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റുവടകര: വടകര താഴെഅങ്ങാടി ആട് മുക്കില്‍ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. വടകര നഗരസഭ മുന്‍ കൗണ്‍സിലര്‍ തത്തോത്ത് മമ്മുവിന്റെ ഭാര്യ സഫിയക്കാണ് (65) കടിയേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീടിനടുത്തുള്ള ആശുപത്രിയിലേക്ക് പോവുകയായിരുന്ന സഫിയയെ നാലഞ്ച് നായകള്‍ ആക്രമിക്കുകയായിരുന്നു.

കൈക്കും കാലിനും മുറിവേറ്റു. പരുക്കേറ്റ ഇവരെ  വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

summary: an housewife was  bitten by a stray dog in vadakara