ട്രെയിന്‍ തട്ടി കീഴരിയൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം


കൊയിലാണ്ടി: ട്രെയിന്‍ തട്ടി കീഴരിയൂര്‍ സ്വദേശി മരിച്ചു. കൊയിലാണ്ടി നഗരത്തിലും പരിസരപ്രദേശങ്ങളിലും ലോട്ടറി കച്ചവടം നടത്തിയിരുന്ന കീഴരിയൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. ഇന്ന് 11 മണിക്ക് ബപ്പൻകാട് റെയിവേപാളത്തിലാണ് സംഭവം.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.