ജലനിരപ്പ് ഉയർന്നു, കക്കയം ഡാമിൽ ഓറഞ്ച് അലേർട്ട്; കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം


കൂരാച്ചുണ്ട്: കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 756.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇത് ജലസംഭരണിയുടെ ഓറഞ്ച് അലേർട്ട് ലെവൽ ആയതിനാൽ ഡാമിൽ നിന്ന് അധികജലം താഴേക്ക് ഒഴുക്കിവിടാൻ സാധ്യതയുള്ളതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഡാമിലെ നീരൊഴുക്ക് അനുസരിച്ചാണ് യെല്ലോ അലർട്ട് മാറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

mid3]

Summary: Orange alert in kakkayam dam