ചിൽഡ്രൻസ് ഹോമിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെൺകുട്ടിയെ കാണാതായി


കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെൺകുട്ടിയെ കാണാതായി. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് പോയ പെൺകുട്ടിയെയാണ് കാണാതായത്. സംഭവത്തിൽ വെള്ളയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിയെ ക്ലാസിൽ കാണാത്തതിനെ തുടർന്ന് അധ്യാപകൻ രക്ഷിതാവിനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. കുട്ടി സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് ബോധ്യമായതോടെ രക്ഷിതാവ് പൊലീസിനെ അറിയിച്ചു.

നേരത്തെ ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട ആറ് പെൺകുട്ടികളിൽ ഒരാളായിരുന്നു ഈ പെൺകുട്ടിയും. കുട്ടിയെ തിരിച്ചെത്തിച്ചതിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകാൻ രക്ഷിതാക്കൾ സന്നദ്ധത അറിയിച്ചിരുന്നു. വീട്ടിലേക്ക് പോവാൻ കുട്ടിയും താൽപര്യം പ്രകടിപ്പിച്ചു. പിന്നീട് മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ കലക്ടർ കുട്ടിയെ രക്ഷിതാക്കൾക്ക് വിട്ട് നൽകുകയായിരുന്നു