കോഴിക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവിനെ കാണാതായി; തിരച്ചില്‍ തുടരുന്നു


കോഴിക്കോട്: കോഴിക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവിനെ കാണാതായി. ആലപ്പുഴ സ്വദേശി രതീഷാണ്‌ കടലില്‍ വീണത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ സിദ്ധിവിനായക എന്ന ബോട്ടില്‍ നിന്നാണ് യുവാവ് കടലിലേക്ക് വീണത്.

11മണിയോടെ പണിയെല്ലാം കഴിഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയാണ് രതീഷിനെ കാണാനില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കോസ്റ്റല്‍ ഗാര്‍ഡിനെ വിവിരമറിയിക്കുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.