കൊയിലാണ്ടി ചേമഞ്ചേരി ദേശിയ പാതയിൽ വാഹനാപകടം; രണ്ടു പേർക്ക് പരുക്ക്


കൊയിലാണ്ടി: ചേമഞ്ചേരി ദേശിയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് പരുക്ക്. കാറും ബൈക്കും തമ്മിലിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരുക്കേറ്റു. അന്നശ്ശേരി സ്വദേശികളായ അച്ഛനും മകനുമാണ് അപകടത്തിൽ പെട്ടത്.

ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലാണ് പ്രവേശിപ്പിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാർ ചേമഞ്ചേരി ബസ് സ്റ്റോപ്പിന് സമീപത്തെ വയലിലേക്ക് പതിച്ചു.