കൊയിലാണ്ടി ഓവർ ബ്രിഡ്ജിനു സമീപത്തെ കാടിനു തീപിടിച്ചു(വീഡിയോ കാണാം)


കൊയിലാണ്ടി: റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം തീപിടുത്തം. ഓവർ ബ്രിഡ്ജിനു താഴെ പടിഞ്ഞാറു വശത്തെ കാടിനാണ് തീപിടിച്ചത്. ഇന്ന് വൈകന്നേരം 7.30 മണിയോടെയാണ് സംഭവം. ആളപായമില്ല.

തീപടരുന്ന കണ്ട നാട്ടുകാർ ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എസ്.എഫ്.ആർ.ഓ ബാബു വി.കെ യുടെ നേതൃത്യത്തിൽ അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി തീകെടുത്തിയതായി അഗ്നിശമന സേന അറിയിച്ചു.

എഫ്.ആർ.ഓ മാരായ ശ്രീകാന്ത് കെ, ബിനീഷ്, ഷാജു, ഷിജു ടി.പി ,നിധിൻപ്രസാദ്‌, ഹോം ഗാർഡ് ഹരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.

വീഡിയോ കാണാം: