കൊയിലാണ്ടിയില്‍ കാണാതായ പതിനൊന്നുകാരന്‍ രശ്മിലിനെ കണ്ടെത്തി


കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം കൊയിലാണ്ടിയില്‍ കാണാതായ പതിനൊന്നുകാരനെ വീടിനടുത്തുനിന്നും കണ്ടെത്തിയതായി ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്.

കൊയിലാണ്ടി കസ്റ്റംസ് ലിങ്ക് റോഡില്‍ മൊടവന്‍ വളപ്പില്‍ മുജീബിന്റെ മകന്‍ രശ്മിലിനെയായിരുന്നു കാണാതായത്. ഇന്നലെ പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വീടിനെ സമീപത്തുള്ള വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു കുട്ടിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി വീട്ടില്‍ ഒളിച്ചിരിക്കുന്ന കാര്യം ആ വീട്ടുകാരും അറിഞ്ഞിരുന്നില്ല. വീട്ടിലെത്താന്‍ വൈകിയതിനാല്‍ തിരച്ചില്‍ നടത്തുന്നത് കണ്ട് ഭയന്ന് ഒളിച്ചിരുന്നതാവാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.