കൊയിലാണ്ടിയില്‍ ഇനി ആരും വിശന്നിരിക്കേണ്ട: സമൂഹ അടുക്കളയുമായി ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: കോവിഡ് മൂന്നാതരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സമൂഹ അടുക്കളയ്ക്ക് തുടക്കമിട്ട് ഡി.വൈ.എഫ്.ഐ. വിവിധയിടങ്ങളില്‍ നിന്നും പാകം ചെയ്തുകൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്തുവെച്ച് വിതരണം ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു.

ഡി.വൈ.എഫ്.ഐ കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന സമൂഹ അടുക്കള കൊയിലാണ്ടിയില്‍
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി.കെ അജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ്, പ്രസിഡന്റ് സി.എം രതീഷ്, സി.കെ ദിനൂപ്, കെ.വി അനുഷ, റിബിന്‍ കൃഷ്ണ, വി.എം അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.