കൂടരഞ്ഞിയിൽ സ്കൂൾ വിദ്യാർത്ഥികൾ ഓടിച്ചുകാർ നിയന്ത്രണം വിട്ടു മറിഞ്ഞു


കൂടരഞ്ഞി: കൂടരഞ്ഞിയിൽ സ്കൂൾ വിദ്യാർത്ഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. കരിങ്കുറ്റിക്കൽ വച്ചാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പുന്നക്കൽ ഭാഗത്ത് നിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.