കീഴരിയൂരില്‍ കോണ്‍ഗ്രസ് നേതാവ് ഇ.എം രാമചന്ദ്രന്‍ അനുസ്മരണം


കീഴരിയൂര്‍: പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് താങ്ങും തണലുമായ നേതാവായിരുന്നു ഇ.എം.രാമചന്ദ്രന്‍ എന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍.

കോണ്‍ഗ്രസ് നേതാവും കീഴരിയൂര്‍ സര്‍വീസ് സഹകരണ ബേങ്ക് മുന്‍ പ്രസിഡണ്ടും പൊതു കാര്യ പ്രസക്തനുമായിരുന്ന ഇ.എം രാമചന്ദ്രന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാലത്ത് എട്ടര മണിക്ക് ശവകുടീരത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സിക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് പ്രസിഡണ്ട് കെ.പി വേണുഗോപാല്‍. ചുക്കോത്ത് ബാലന്‍ നായര്‍, ബി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ.ഗോപാലന്‍, കെ.കെ ദാസന്‍, കെ.സി രാജന്‍, സവിത എന്‍.എം, പി.കെ ഗോവിന്ദന്‍ ,എന്‍ ടി ശിവാനന്ദന്‍, ഇ.എം മനോജ് പ്രസംഗിച്ചു.