കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്ന് യാത്രക്കാരന്റെ ദേഹത്തേക്ക് തീപടർന്നു; ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കൂത്തുപറമ്പ്: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്ന് ദേഹത്തേക്ക് തീപടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാറിനാണ് മരിച്ചത്.

ഓടികൊണ്ടിരുന്ന ബൈക്കിൽ നിന്ന് പെട്ടന്ന് തീപിടിയ്ക്കുകയായിരുന്നു. യുവാവിന്റെ ദേഹത്തേയ്ക്ക് തീ പടരുകയായിരുന്നു. തൊക്കിലങ്ങാടി പാലാപറമ്പ് ലക്ഷംവീട് കോളനിക്ക് സമീപം വ്യാഴാഴ്ച വൈകിട്ടാണ് അപകടം നടന്നത്.

തീ ശരീരത്തിലേക്ക് ആളിപ്പടരുന്നതിനിടയില്‍ യുവാവ് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.അവിടെയുണ്ടായ തൊഴിലാളികള്‍ വെള്ളമൊഴിച്ച്‌ തീ അണക്കുകയും ഉടന്‍ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

എന്നാൽ അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനീഷിന്റെ നില ഗുരുതരമായതോടെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

അഗ്നിരക്ഷാ സേനയെത്തിയാണ് ബൈക്കിലെ തീ അണച്ചത്. കൂത്തുപറമ്ബ് പോലീസ് ഇന്നലെ തന്നെ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ശ്രീജ സഞ്ചീവിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക്ക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.