ഉന്നതവിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

ശ്രം മെഗാ തൊഴില്‍മേള: ഫെബ്രുവരി 16 വരെ അപേക്ഷിക്കാം

ശ്രം മെഗാ തൊഴില്‍മേള ഫെബ്രുവരി 19 ന് കോഴിക്കോട്  ഗവ. എഞ്ചിനീയറിംഗ് കോളേജില്‍  നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക്് ഫെബ്രുവരി 16 വരെ www.statejobportal.kerala.gov.in വെബ്സൈറ്റിലെ ജോബ് ഫെയര്‍ ഓപ്ഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ബേപ്പൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 19 രാവിലെ 11.00 മണിക്ക് ഇന്റര്‍വ്യൂ നടക്കും.
യോഗ്യത: ബിബിഎ / എംബിഎ അല്ലെങ്കില്‍  സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫയര്‍/ സാമ്പത്തിക ശാസ്്ത്രം ബിരുദം അല്ലെങ്കില്‍ ബിരുദവും ഡിപ്ലോമയും ഡിജിഇടി സ്ഥാപനത്തില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പരിശീലനവും. പ്ലസ്ടുതലത്തില്‍ ഇംഗ്ലീഷും കംപ്യൂട്ടര്‍ ബേസിക്‌സും പഠിച്ചിരിക്കണം. അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഡിജിഇടി സ്ഥാപനത്തില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പരിശീലനം നേടിയ നിലവിലെ സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്ട്രക്ടര്‍മാര്‍ക്കും അപേക്ഷിക്കാം.

യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബേപ്പൂര്‍ ഗവ. ഐടിഐ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍:   0495-2415040

അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

കോഴിക്കോട് ആര്‍.ഐ. സെന്ററിന് കീഴില്‍ 1993 മെയ് മുതല്‍ 2018 മെയ് വരെയുള്ള കാലയളവില്‍ ഐ.ടി.ഐ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുന്നതിനായി ഹാള്‍ടിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പിഎന്‍എസി അപ്രന്റിസ്ഷിപ്പ് സംബന്ധമായ മറ്റുരേഖകള്‍ എന്നിവ സഹിതം കോഴിക്കോട് ആര്‍.ഐ. സെന്ററില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0495 2370289

ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഫെബ്രുവരി 17 രാവിലെ 10.30 മുതല്‍ 4.30 വരെ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു. 9188522713 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസേജ് അയച്ച് മീറ്റിങ്ങില്‍ പങ്കെടുക്കാം.

അറിയിപ്പ്

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ LDC (SR for SC/ST  only) (കാറ്റഗറി നമ്പര്‍: 122/16) തസ്തികയിലേയ്ക്കുള്ള  തിരഞ്ഞെടുപ്പിനായി 19.12.2018ന് നിലവില്‍വന്ന 933/18/DOD നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 18.12.2021ന് അര്‍ധരാത്രി പൂര്‍ത്തിയായതിനാല്‍ ടി റാങ്ക് പട്ടിക 19.12.2021 പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി കേരള പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിച്ച സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി,  ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറല്‍ നഴ്‌സിങ്ങ്,  ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ആദ്യ അവസരത്തില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ജില്ലയിലെ ആദ്യ മൂന്നു  സ്ഥാനക്കാര്‍ക്കു മാത്രമേ അവാര്‍ഡിന് അര്‍ഹതയുളളൂ.  അപേക്ഷിക്കാനുളള യോഗ്യത ആര്‍ട്‌സില്‍ 60 ശതമാനത്തിലും കൊമേഴ്‌സില്‍ 70 ശതമാനത്തിലും  സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.

നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക്    മാര്‍ച്ച് 31 ന് വൈകുന്നേരം 3 മണി വരെ  സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും   ചെയ്യേണ്ടതാണ്. പരീക്ഷാതീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോറത്തിന്റെ മാതൃകയും മറ്റുവിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. മാര്‍ക്ക് ലിസ്റ്റിന്റെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  ഹാജരാക്കേണ്ടതാണ്. അംഗവും വിദ്യാര്‍ഥിയും തമ്മിലുള്ള  ബന്ധം തെളിയിക്കുന്നതിന്  മറ്റുരേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0495 2384006

ക്വട്ടേഷന്‍

കോഴിക്കോട് ആര്‍ട്ട് ഗ്യാലറി & കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെ വടക്കുഭാഗത്ത് ചുറ്റുമതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന പൂമരം വെട്ടിമാറ്റുന്നതിനും തെക്കുഭാഗത്തെ മുള്ളുവേങ്ങ, പ്രവേശന കാവാടത്തിനു സമീപമുള്ള മഴമരം എന്നിവയുടെ ശിഖരങ്ങള്‍ പ്രൂണ്‍ ചെയ്യുന്നതിനും വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 26 വൈകീട്ട് 3 മണി. അന്നേദിവസം 4 മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2381253 ഇ-മെയില്‍: [email protected]gmail.com

യുജിസി നെറ്റ് സൗജന്യ പരീക്ഷാപരിശീലനം

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പറിന്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 23 വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സി.ഡി.സിയുടെ ഫെയ്‌സ്ബുക്ക് പേജിലെ ലിങ്ക് വഴിയോ ഓഫീസില്‍ നേരിട്ട് ഹാജരായോ 0496-2615500 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍.

       ചെലവൂര്‍ നഗര പ്രാഥമികാരോഗ്യകേന്ദ്രം നഗര കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്ഥിതി ചെയ്യുന്ന ചെലവൂര്‍ നഗര പ്രാഥമികാരോഗ്യകേന്ദ്രം നഗര കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.

മുന്‍ എം.എല്‍.എ എ.പ്രദീപ് കുമാറിന്റെ 2020-21ലെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 15.03 ലക്ഷംരൂപയും എന്‍.എച്ച്.എം ഫണ്ടായ 15.11 ലക്ഷംരൂപയും ഉപയോഗിച്ച് പുതിയ ഡെന്റല്‍ ഒ.പി, ലബോറട്ടറി, ഇമ്മ്യൂണൈസേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നീ സൗകര്യങ്ങളോടുകൂടിയാണ് ഈ സ്ഥാപനം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്.

ചടങ്ങില്‍ ഹെല്‍ത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡോ.ജയശ്രീ അധ്യക്ഷ വഹിച്ചു. 17-ാം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.സി.എം.ജംഷീര്‍ സ്വാഗതം പറഞ്ഞു. അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ സന്ദീപ്.ആര്‍ പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ പി.എം ഹമീദ്, ഫെനിഷ് സന്തോഷ്,  കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം.എസ് ദിലീപ്, വാര്‍ഡ് കണ്‍വീനര്‍ ജോര്‍ജ്ജ് തോമസ്, സി.ഡി.സി കണ്‍വീനര്‍ എ മുഹമ്മദ് അഷ്റഫ്,  ടി.ഡി ഫ്രാന്‍സിസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.എം മുഹമ്മദ്,  വിനോദ് പുന്നാത്തൂര്‍, വി രഞ്ജിത്ത്, ആഷിഖ് ചെലവൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. നിദ അബ്ദുള്‍ഗഫൂര്‍ നന്ദി പറഞ്ഞു.
ഗ്രാമീണ ടൂറിസം’: കോടഞ്ചേരിയില്‍ സെമിനാര്‍ സംഘടിപ്പിച്ചുകോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ടൂറിസം സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി സെമിനാര്‍ സംഘടിപ്പിച്ചു. മരിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സബ് കലക്ടര്‍ വി. ചെല്‍സാസിനി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ടൂറിസം എന്ന വിഷയത്തിലാണ് സെമിനാര്‍ നടന്നത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി സെമിനാര്‍ വിഷയം അവതരിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ സിബി ചിരണ്ടായത്ത്, ജോസ് പെരുമ്പള്ളി, റിയാനസ് സുബൈര്‍, ബ്ലോക്ക് മെമ്പര്‍മാരായ റോയ് കുന്നപ്പള്ളി, ജോബി ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സണ്ണി കാപ്പാട്ട്മല, ഷിജി ആന്റണി, കെ.എം ബഷീര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ തമ്പി പറകണ്ടത്തില്‍. പഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാര്‍, പ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളിലെ പ്രതിനിധികള്‍, ടൂറിസം സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.